Skip to main content

സുനിലിന് വീട്ടിലെത്താൻ വഴിയൊരുങ്ങും

 ഇരുചക്ര വാഹനം പോലും വീട്ടിലേക്കെത്താൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു ചെങ്ങന്നൂർ താലൂക്കിലെ പുലിയൂർ സ്വദേശി സുനിലും കുടുംബവും. അയൽവാസി വഴി കെട്ടി അടച്ചതിനാൽ സ്വന്തം വീട്ടിലേക്ക് സഞ്ചാരയോഗ്യമായ വഴി വേണമെന്ന ആവശ്യവുമായാണ് കളളിക്കാട്ട് വീട്ടിൽ കെ.ജി.സുനിൽ കുടുംബവു കരുതലും കൈത്താങ്ങിലും എത്തിയത്. 

ഭാര്യയും രണ്ടു മക്കളും 70 വയസ്സ് പ്രായമുളള അമ്മയും അടങ്ങുന്നതാണ് സുനിലിന്റെ കുടുംബം. പരാതി ലഭിച്ച മുറയക്ക് പുലിയൂർ വില്ലേജ് ഓഫീസർ അന്വേഷണം നടത്തി. കളളിക്കാട്ടിൽ പടിക്ക് സമീപമുള്ള സുനിലിന്റെ വീട്ടിലേക്കുള്ള 140 മീറ്റർ നീളവും 60 സെ.മീ വീതിയുമുള്ള വഴി സുനിലിനും അയൽവാസിക്കുമുള്ള  പൊതുവായ നടവഴിയാണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ വസ്തുവിന്റെ അരികിലായി സിമന്റ് കട്ടകൾ അടുക്കി വെച്ചിരിക്കുന്നതായും വഴിതടസമുള്ളതായും കണ്ടെത്തി. 

ചെങ്ങന്നൂർ ആർ.ഡി.ഒ. എസ്.സുമ രണ്ടുപേരെയും നേരിൽ കേൾക്കുകയും വിചാരണ വഴി നിയമാനുസൃതമായി വിസ്തീർണ്ണമുള്ളതാക്കാൻ  നിർദ്ദേശിക്കുകയും ചെയ്തു. പ്രായമായ അമ്മയും കുട്ടികളും അടക്കം താമസിക്കുന്ന വീട്ടിലേക്ക് സഞ്ചാരയോഗ്യമായ വഴിയൊരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് സുനിലും കുടുംബവും.

date