Skip to main content

ലാപ്ടോപ്പ് ഉടൻ കിട്ടും, എഞ്ചിനീയറിങ് വിദ്യാർഥിനിക്ക് ആശ്വാസം

മകളുടെ പഠനത്തിനായി ലാപ്ടോപ്പ് അനുവദിക്കണമെന്ന ആവശ്യവുമായാണ് ചെറിയനാട് സ്വദേശി ടി.കെ. ഷാജിമോൻ മകളെയും കൂട്ടി ചെങ്ങന്നൂർ താലൂക്കിലെ കരുതലും കൈത്താങ്ങും അദാലത്തിലെത്തിയത്. 
ഓട്ടോറിക്ഷ തൊഴിലാളിയായ ഷാജിയുടെ സിവിൽ എൻജിനീയറിങ് വിദ്യാർത്ഥിയായ മകൾക്ക് പഠനാവശ്യത്തിന് ലാപ്ടോപ്പ് അത്യാവശ്യമാണെന്ന് ബോധ്യപ്പെട്ട മന്ത്രി ഉടൻ ലാപ്ടോപ്പ് വാങ്ങി നൽകാനുള്ള ഏർപ്പാട് ചെയ്തു.  

ഷാജിമോനും തൊഴിലുറപ്പ്  തൊഴിലാളിയായ ഭാര്യയ്ക്കും 2021ൽ കോവിഡ് വന്നതിനു ശേഷമുള്ള പ്രശ്നങ്ങളാൽ സ്ഥിരമായി ജോലിക്ക് പോകാൻ സാധിക്കുന്നില്ല. മകൻ അപകടത്തെത്തുടർന്ന് ചികിത്സയിലുമാണ്. പഠനത്തിൽ മിടുക്കിയായ മകൾക്ക് ലാപ്ടോപ്പ് വാങ്ങാൻ സാമ്പത്തികം ഇല്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. തുടർന്നാണ് മന്ത്രിയെ കാണാൻ നേരിട്ടെത്തിയത്.

date