Skip to main content

ലൈഫിലൂടെ ഷീലയ്ക്ക് വീട് ഒരുങ്ങും

കയറിക്കിടക്കാൻ അടച്ചുറപ്പുള്ള ഒരു വീട് വേണമെന്ന ആഗ്രഹവുമായാണ് മുളക്കുഴ സ്വദേശി വി.സി. ഷീല ചെങ്ങന്നൂരിലെ കരുതലും കൈത്താങ്ങും അദാലത്തിൽ വന്നത്. കല്ല് കെട്ടിയ തറയിൽ ഷീറ്റ് കൊണ്ട് മറച്ച താൽക്കാലിക ഷെഡ്ഡിലാണ് പത്താം ക്ലാസിൽ പഠിക്കുന്ന മകളുമായി ഷീല താമസിക്കുന്നത്. തുണിക്കടയിലെ താൽക്കാലിക ജോലിയിൽ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമാണ് ഇവരുടെ ആശ്രയം. 

പരാതി പരിഗണിച്ച മന്ത്രി സജി ചെറിയാൻ ലൈഫ് ഭവന പദ്ധതിയിലൂടെ ഇവർക്ക് വീട് നൽകാൻ നിർദേശിച്ചു. ഇ.തിനായി പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. പട്ടികയിൽ ഇവർക്ക് പ്രഥമ പരിഗണന നൽകാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്.

date