Skip to main content

യോഹന്നാന്റെ കുടുംബത്തിന് ധനസഹായം; കാബിനെറ്റിൽ അവതരിപ്പിക്കുമെന്ന് മന്ത്രി

ചെങ്ങന്നൂർ കൊടുകുളിഞ്ഞിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ റിങ്ങ് താഴ്ന്ന് അപകടത്തിൽപ്പെട്ട് മരിച്ച പെരുംകുഴിയിൽ കൊച്ചുവീട്ടിൽ പി.വി. യോഹന്നാന്റെ കുടുംബത്തിന് ധനസഹായം വാഗ്ദാനം ചെയ്ത് മന്ത്രി സജി ചെറിയാൻ. വിഷയം ക്യാബിനറ്റിൽ അവതരിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം നൽകണമെന്ന് കാണിച്ച് ചെങ്ങന്നൂർ താലൂക്ക് തല അദാലത്തിലെത്തി യോഹന്നാന്റെ മക്കളായ പി.വൈ. ബിനോയ്, ജോൺ ബിനു എന്നിവർ സമർപ്പിച്ച അപേക്ഷയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ റവന്യൂ വകുപ്പ് അധിക്യതർക്ക് മന്ത്രി നിർദേശം നൽകി. മെയ് 30-നാണ് യോഹന്നാന്റെ മരണത്തിനിടയാക്കിയ അപകടം ഉണ്ടാക്കിയത്.

date