Skip to main content
ഗുരുവായൂർനഗരയുടെ  സൗന്ദര്യവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസും ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ വി കെ വിജയനും ചേര്‍ന്ന്  ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു

ഗുരുവായൂര്‍ നഗരസഭ- നഗരസൗന്ദര്യവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

ശുചിത്വ നഗരം - ശുദ്ധിയുള്ള ഗുരുവായൂര്‍ പദ്ധതിയുടെ ഭാഗമായി ഗുരുവായൂർ നഗര സൗന്ദര്യവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ആദ്യഘട്ടമെന്ന നിലയില്‍ കിഴക്കെനട മഞ്ജുളാല്‍ മുതല്‍ അമ്പാടി-അപ്സര ജംഗ്ഷന്‍ വരെയുള്ള റോഡിന്റെ ഇരുഭാഗത്തും ഫുട്ട്പാത്തിനോട് ചേര്‍ന്ന്  വര്‍ണ്ണപൂക്കളുകളുള്ള പൂച്ചട്ടികള്‍ സ്ഥാപിച്ചു.
    
നഗരസഭ ഓഫീസിന് മുന്‍വശത്ത് നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസും ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ വി കെ വിജയനും ചേര്‍ന്ന് ആദ്യ പൂച്ചെട്ടി സ്ഥാപിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ എ എം ഷെഫീര്‍, ഷൈലജ സുധന്‍, എ എസ് മനോജ്, ബിന്ദു അജിത്കുമാര്‍, എ സായിനാഥന്‍, മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി കെ പ്രകാശ്, ടി എന്‍ മുരളി, ഒ കെ ആര്‍ മണികണ്ഠന്‍, പി എ ആന്‍റോ, പി എ അരവിന്ദന്‍, ജോഫി കുര്യന്‍, ലോഡ്ജ് ഓണേഴ്സ്  പ്രതിനിധി  മോഹനകൃഷ്ണന്‍ ഓടത്ത്, മുനിസിപ്പല്‍ എഞ്ചിനീയര്‍ ഇ ലീല എന്നിവര്‍ സംസാരിച്ചു. കച്ചവടസ്ഥാപനങ്ങള്‍, ലോഡ്ജുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മറ്റ് പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് ചെയർമാൻ എം കൃഷ്ണദാസ് പറഞ്ഞു.

date