Skip to main content
പരിസ്ഥിതി ദിനത്തിൽ ക്ലീനായി നാദാപുരം 

പരിസ്ഥിതി ദിനത്തിൽ ക്ലീനായി നാദാപുരം 

നാദാപുരം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിൽ നാദാപുരം ടൗൺ ശുചീകരിച്ചു. ശുചീകരണ പ്രവർത്തനം പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി നാദാപുരം പഞ്ചായത്തിനെ സമ്പൂർണ ശുചിത്വ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ശുചീകരണം സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വ്യാപാരികളും ഹരിതകർമ്മ സേന അംഗങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും ശുചീകരണ പ്രവർത്തനത്തിൽ പങ്ക് ചേർന്നു. ഇതിന്റെ ഭാഗമായി അഞ്ച് ടൺ മാലിന്യം ശേഖരിച്ച് കയറ്റി അയച്ചു.

സ്ഥിരം സമിതി അധ്യക്ഷരായ സി.കെ നാസർ, എം.സി സുബൈർ, ജനീദ ഫിർദൗസ്, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, മെമ്പർമാരായ അബ്ബാസ് കണേക്കൽ, വാസു പുതിയ പറമ്പത്ത്, പി.പി കുഞ്ഞിരാമൻ, നിഷ മനോജ്, സുനിത എടവത്ത് കണ്ടി, എ.കെ ദുബീർ മാസ്റ്റർ, സി ടി കെ സമീറ, അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ, ഹെൽത്ത് ഇൻസ്‌പെക്ടർ കെ സതീഷ് ബാബു, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികൾ, നാദാപുരം ടി ഐ എം ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ലിസ ജയ്സൺ എന്നിവരുടെ നേതൃത്വത്തിൽ 50 വിദ്യാർഥിനികളും ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി.

date