Skip to main content

യുവജന കമ്മീഷന്റെ വിവിധ പദ്ധതികളിലേയ്ക്ക് സംസ്ഥാന, ജില്ലാ കോ- ഓർഡിനേറ്റർമാരെ തെരഞ്ഞെടുക്കുന്നു

 

സംസ്ഥാന യുവജന കമ്മീഷന്റെ വിവിധ പദ്ധതികളിലേയ്ക്ക് ജില്ലാ കോ ഓർഡിനേറ്റർമാരെയും ജില്ലാ കോ-ഓർഡിനേറ്റർമാരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് 2 സംസ്ഥാന തല പ്രോജക്ട് കോ- ഓർഡിനേറ്റർമാരെയും അഭിമുഖം മുഖേന തെരഞ്ഞെടുക്കുന്നു. പദ്ധതി കാലയളവ് മാർച്ച് 2024 ന് അവസാനിക്കുന്നതാണ്. ജില്ലാ കോ-ഓഡിനേറ്റർ തസ്തികയിൽ അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത +2 വും, സംസ്ഥാന പ്രോജക്ട് കോ- ഓർഡിനേറ്റർ തസ്തികയിൽ അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത ഡിഗ്രിയുമാണ്. പ്രസ്തുത മേഖലകളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് ടി തസ്തികകളിൽ മുൻഗണന നൽകുന്നതാണ്.

താല്പര്യം ഉള്ള 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങൾ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച അപേക്ഷ, (സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികൾ), യോഗ്യത
സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ എന്നിവ സഹിതം  ജൂൺ 13  രാവിലെ 10 ന് എറണാകുളം ഗവ.ഗസ്റ്റ് ഹൌസ് കോൺഫറൻസ് ഹാളിൽ കമ്മീഷൻ തലത്തിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ ഫോറം കമ്മീഷന്റെ www.ksyc.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്ന ഉദ്യോഗാർത്ഥികൾ അന്നേദിവസം രാവിലെ 10 ന് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്, നിശ്ചിത സമയപരിധി കഴിഞ്ഞ് എത്തുന്ന ഉദ്യോഗാർത്ഥികളെ അഭിമുഖത്തിന് പങ്കെടുക്കാൻ അനുവദിക്കുന്നതല്ല.

സംസ്ഥാന പ്രോജക്ട് കോ- ഓർഡിനേറ്റർമാർ  (2 തസ്തികകൾ, പ്രതിമാസ ഓണറേറിയം. 12,000/- രൂപ) ജില്ലാ കോ- ഓർഡിനേറ്റർമാർ(28 എണ്ണം ഓണറേറിയം.6000/-) : 

date