Skip to main content
.

കെ ഫോണ്‍: ഉടുമ്പന്‍ചോല മണ്ഡലതല ഉദ്ഘാടനം എം എം മണി എംഎല്‍എ നിര്‍വഹിച്ചു

 

കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റായ കെ ഫോണ്‍ പദ്ധതിയുടെ ഉടുമ്പന്‍ചോല നിയോജക മണ്ഡലതല ഉദ്ഘാടനം എം എം മണി എംഎല്‍എ നിര്‍വഹിച്ചു. തിങ്കളാഴ്ച വൈകിട്ട് 4 ന് നെടുങ്കണ്ടം പടിഞ്ഞാറെ കവലയിലെ വികസന സമിതി സ്റ്റേജില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ റ്റി കുഞ്ഞ് അധ്യക്ഷത വഹിച്ചു.
സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ ഉള്‍പ്പടെ ഉടുമ്പന്‍ചോല മണ്ഡലത്തില്‍ 164 ഓളം സര്‍ക്കാര്‍ ഓഫീസുകളില്‍ കെ ഫോണ്‍ സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിച്ചിട്ടുണ്ട്. ഇതോടൊപ്പം സാധാരണക്കാരായ 116 ബിപിഎല്‍ കുടുംബങ്ങളും പദ്ധതിയുടെ ഗുണഭോക്താക്കളായി മാറിക്കഴിഞ്ഞു.
നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജന്‍, പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് എസ് മോഹനന്‍, രാജക്കാട് പഞ്ചായത്ത് പ്രസിഡന്റ് എം എസ് സതി, രാജകുമാരി പഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു, സേനാപതി പഞ്ചായത്ത് പ്രസിഡന്റ് തിലോത്തമ സോമന്‍, ഉടുമ്പന്‍ചോല പഞ്ചായത്ത് പ്രസിഡന്റ് കെ കെ സജികുമാര്‍, ശാന്തന്‍പാറ പഞ്ചായത്ത് പ്രസിഡന്റ് ലിജു വര്‍ഗീസ്, നെടുങ്കണ്ടം പഞ്ചായത്ത് സെക്രട്ടറി എ വി ഷാജി, ഉടുമ്പന്‍ചോല തഹസില്‍ദാര്‍ ബി എം റെജി, നെടുങ്കണ്ടം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി എം ജോണ്‍, മര്‍ച്ചന്റ് അസോസിയേഷന്‍ സെക്രട്ടറി ജെയിംസ് മാത്യു, വികസന സമിതി പ്രസിഡന്റ് എം സുകുമാരന്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ വി സി അനില്‍, കെ ജി ഓമനക്കുട്ടന്‍, കെ റ്റി മൈക്കിള്‍, ജിന്‍സണ്‍ വര്‍ക്കി, സിബി മൂലേപ്പറമ്പില്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ചിത്രം : കെ ഫോണ്‍ പദ്ധതിയുടെ ഉടുമ്പന്‍ചോല നിയോജക മണ്ഡലതല ഉദ്ഘാടനം എം എം മണി എം എല്‍ എ നിര്‍വഹിക്കുന്നു
 

date