Skip to main content

അങ്കണവാടി വർക്കർ/ ഹെൽപ്പർ ഒഴിവ്

കോട്ടയം: വനിതാ ശിശുവികസന വകുപ്പിനു കീഴിലെ കടുത്തുരുത്തി ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള ഞീഴൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ   വർക്കർ/ ഹെൽപ്പർ തസ്തികകളിൽ നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാനിടയുള്ളതുമായ ഒഴിവുകളിലേക്ക് ഞീഴൂർ ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകളിൽനിന്നുംഅപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ  20 .കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും കടുത്തുരുത്തി ശിശു വികസന പദ്ധതി ഓഫീസിൽ നിന്നും അറിയാവുന്നതാണ്. ഫോൺ നമ്പർ:9188959698,9495386469
 

date