Skip to main content

സാമൂഹികാഘാത പഠനം: പുതിയ ഏജന്‍സികളെ തെരഞ്ഞെടുക്കുന്നു

2013 - ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം മലപ്പുറം ജില്ലയിലെ ഭൂമികൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക ആഘാത പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കുന്നതിനും, സാമൂഹിക ആഘാതം തരണം ചെയ്യുന്നതിനുള്ള പദ്ധതി തയ്യാറാക്കുന്നതിനുമുള്ള ഏജൻസികളായി എംപാനൽ ചെയ്യുന്നതിന് വ്യക്തികൾ / സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഈ മേഖലയിലുള്ള പ്രവൃത്തി പരിചയവും സാങ്കേതിക അറിവും തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം ജൂണ്‍ 15 വൈകിട്ട് 5 മണിക്ക് മുമ്പായി ജില്ലാ കളക്ടർ, കളക്ടറേറ്റ്, മലപ്പുറം 676505 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ‘എസ്.ഐ.ഐ പഠനം നടത്തുന്നതിനുള്ള ഏജൻസികളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ’ എന്ന് കവറിന് പുറത്ത് പ്രത്യേകം സൂചിപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0483 2739581
 

date