Skip to main content

ചെക്യാട് ഗ്രാമപഞ്ചായത്ത് ഹരിതസഭ സംഘടിപ്പിച്ചു

സര്‍ക്കാരിന്റെ മാലിന്യ മുക്തം നവ കേരളം ക്യാമ്പയിന്റെ ഭാഗമായി ചെക്യാട് പഞ്ചായത്തില്‍ ഹരിതസഭ സംഘടിപ്പിച്ചു. ചെക്യാട്  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വസന്ത കരിന്ത്രയില്‍ അധ്യക്ഷത വഹിച്ചു. ഹരിത കര്‍മ്മ സേനാംഗങ്ങളെ ചടങ്ങില്‍ അനുമോദിച്ചു. സ്ഥിരം സമിതി അധ്യക്ഷ റംല കുട്ട്യാപണ്ടി പ്രതിജ്ഞ ചൊല്ലി.

ചടങ്ങില്‍ സ്ഥിരം സമിതി അധ്യഷന്മാരായ സമീറ സി.എച്ച്,റംല കുട്ട്യാപണ്ടി, മെമ്പര്‍മാരായ ഹാജറ ചെറൂണിയില്‍, ഖാലിദ് ടി.കെ ,മോഹന്‍ദാസ് കെ.പി,ഷൈനി കെ.ടി.കെ,,ബീജ.കെ,അബൂബക്കര്‍ വി.കെ, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ അഹ്മദ് കുറുവയില്‍, മുന്‍ മെമ്പര്‍ മൂസ്സ ബി.പി, ഹനീഫ പി.കെ,  വ്യാപാരി വ്യവസായി സെക്രട്ടറി ലത്തീഫ് പി വിവിധ രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി  നിഷ പി.വി സ്വാഗതവും ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ സുബൈര്‍ പറേമ്മല്‍ നന്ദിയും പറഞ്ഞു.

date