Skip to main content

വിപുലമായ പരിപാടികളോടെ മുക്കം നഗരസഭ ഹരിതസഭ

 

മാലിന്യ മുക്തം നവകേരളം എന്ന സന്ദേശവുമായി മുക്കം നഗരസഭയിൽ നടന്ന ഹരിതസഭയുടെ ഉദ്ഘാടനം  ചെയർമാൻ  പി.ടി ബാബു  നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ: ചാന്ദിനി അധ്യക്ഷത വഹിച്ചു.

നഗരസഭയിൽ നടന്ന മാലിന്യ മുക്തം നവകേരളം പ്രവർത്തനത്തിന്റെ അവലോകന റിപ്പോർട്ട് അവതരിപ്പിക്കുകയും തുടർന്ന് ഗ്രൂപ്പ് ചർച്ച നടത്തുകയും ചെയ്തു. റിപ്പോർട്ട് ക്രോഡീകരിച്ച് സോഷ്യൽ ഓഡിറ്റ് സംഘത്തിന് കൈമാറി. ചടങ്ങിൽ മാലിന്യ സംസ്കരണത്തിൽ ഹരിതചട്ടം പാലിക്കുന്ന മാതൃകാ വ്യക്തിയായ  കോയക്കുട്ടി മാസ്റ്റർ, ഏറ്റവും കൂടുതൽ യൂസർ ഫീ ലഭിച്ച വാർഡിലെ കൗൺസിലർ മാർ, ഹരിതകർമ്മ സേന, ശുചീകരണ ജീവനക്കാർ എന്നിവരെ ആദരിച്ചു.  വിവിധ മേഖലകളിൽ നിന്നുള്ള  265 പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

യോഗത്തിൽ  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, ഹരിതകർമസേന അംഗങ്ങൾ, നഗരസഭാ ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, വ്യാപാര സംഘടന പ്രതിനിധികൾ, പെൻഷനേഴ്സ് അസോസിയേഷൻ പ്രതിനിധികൾ, രാഷ്ട്രീയ യുവജന സംഘടന പ്രതിനിധികൾ, അധ്യാപകർ, വിദ്യാർഥികൾ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ, എന്നിവർ പങ്കെടുത്തു.

date