Skip to main content

ചുഴലിക്കാറ്റ്: മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടല്‍ പ്രക്ഷുബ്ധമായിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ കേരള തീരത്തു നിന്ന് മത്സ്യത്തൊഴിലാളികള്‍ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ല. മാത്രമല്ല ജൂണ്‍ 04 മുതല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച നിര്‍ദേശം മറികടന്ന് ആരെങ്കിലും  മത്സ്യബന്ധനത്തിന് പോയിട്ടുണ്ടെങ്കില്‍ അവര്‍ എത്രയും വേഗം അടുത്തുള്ള സുരക്ഷിത തീരത്തേക്ക് എത്തിച്ചേരണമെന്നും അറിയിപ്പില്‍ പറയുന്നു.

date