Skip to main content
കെ-ഫോൺ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു 

കെ-ഫോൺ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു 

 എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ-ഫോൺ പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ  ആലപ്പുഴ ജില്ലയിലെ ഒൻപത് നിയോജക മണ്ഡലങ്ങളിലെ 900 ബി. പി. എൽ കുടുബങ്ങളിലേക്ക് കെ-ഫോൺ കണക്ഷൻ എത്തും. 21 പി.ഒ.പി ( പോയിന്റ് ഓഫ് പ്രെസന്റ്സ് ) തയ്യാറാക്കിയിട്ടുണ്ട്. കെ - ഫോൺ കണക്ഷൻ സ്ഥാപിക്കേണ്ട ജില്ലയിലെ 1961 സർക്കാർ ഓഫീസുകളിലെ 1630 ഓഫീസുകളിലും എല്ലാ ഉപകരണങ്ങളും സജ്ജീകരണങ്ങളും ക്രമീകരിച്ചിട്ടുണ്ട്. 

സംസ്ഥാനതല ഉദ്ഘാടനത്തിൻറെ ഭാഗമായി ജില്ലയിലെ ഒൻപത് നിയോജക മണ്ഡലങ്ങളിലും പ്രാദേശിക പരിപാടികൾ സംഘടിപ്പിച്ചു. എല്ലാ സ്ഥലങ്ങളിലും തത്സമയം സംസ്ഥാനതല ഉദ്ഘാടനം പ്രദർശിപ്പിച്ചു. 

ചെങ്ങന്നൂർ:
മാന്നാർ നായർ സമാജം സ്കൂളിൽ നടന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ ഓൺലൈനായി മണ്ഡലതല ഉദ്ഘാടനം നിർവഹിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.വി രത്നകുമാരി അധ്യക്ഷത വഹിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  സുകുമാരി തങ്കച്ചൻ, മാന്നാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, മാവേലിക്കര ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി.കെ പ്രസാദ്, മാന്നാർ ഗ്രാമപഞ്ചായത്ത്  സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാലിനി രഘുനാഥ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സലിം പടിപ്പുരക്കൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  വത്സല ബാലകൃഷ്ണൻ, ചെങ്ങന്നൂർ തഹസിൽദാർ ബിജു കുമാർ, ഡെപ്യൂട്ടി തഹസിൽദാർ മഞ്ജു.എസ് പഞ്ചായത്ത്‌ സെക്രട്ടറി സുനിൽ, കുരട്ടിശ്ശേരി വില്ലേജ് ഓഫീസർ ബാസ്റ്റിൻ, കെഎസ്ഇബി ചെങ്ങന്നൂർ സബ് ഡിവിഷൻ എ.എക്സ്.ഇ സുരേന്ദ്രൻ, മാന്നാർ അസിസ്റ്റന്റ് എൻജിനീയർ റജീന ജോർജ്, കെ ഫോൺ പ്രതിനിധികൾ മുതലായവർ പങ്കെടുത്തു

മാവേലിക്കര:
ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മണ്ഡലതല ഉദ്ഘാടനം എം.എസ് അരുൺകുമാർ എം.എൽ.എ നിർവഹിച്ചു. തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഡോ. കെ മോഹൻകുമാർ അധ്യക്ഷനായി. മാവേലിക്കര തഹസിൽദാർ ഡി. സി. ദിലീപ്കുമാർ, തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഷീബ സതീഷ്‌, ചുനക്കര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ആർ അനിൽകുമാർ, വള്ളികുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബിജി പ്രസാദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉമയമ്മ വിജയകുമാർ, വിദ്യാഭ്യാസ - കലാകായിക കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്. രാജേഷ്, മുൻസിപ്പൽ സെക്രട്ടറി മേഘ മേരി കോശി, കൗൺസിലർമാരായ ജയശ്രീ അജയകുമാർ, തോമസ് മാത്യു, ബിജി അനിൽകുമാർ, ചിത്ര അശോക്, ശ്യാമളാദേവി, പുഷ്പാ സുരേഷ്, പി.സി അന്നമ്മ, കെ. എസ്. ഇ. ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ് ബിജു, ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ വൈ. സിൽവദാസൻ, ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ ജി. അനിൽകുമാർ, മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

കായംകുളം:
കൊയ്പ്പള്ളി കാരാഴ്മ ഹൈസ്കൂളിൽ  നടന്ന ചടങ്ങിൽ മണ്ഡല തല ഉദ്ഘാടനം യു പ്രതിഭ എം.എൽ.എ. നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ പി ശശികല, വൈസ് ചെയർമാൻ ജെ ആദർശ്, ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ദീപ, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ പി.എസ് സുൽഫിക്കർ, മായാദേവി, എസ് കേശുനാഥ്, ഷാമില അനിമോൻ, നഗരസഭ കൗൺസിലർമാരായ ഗംഗ ദേവി, ആർ.ബിജു, നാദിർഷ ചെട്ടിയത്ത്, നഗരസഭ സെക്രട്ടറി സനൽ പി ശിവൻ തുടങ്ങിയവർ പങ്കെടുത്തു.

ഹരിപ്പാട്:
പള്ളിപ്പാട് വഴുതാനം യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അജിത അരവിന്ദൻ അധ്യക്ഷത വഹിച്ചു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു, 
മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചർ, ചേപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. കെ. വേണുകുമാർ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തികൃഷ്ണ, പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രതീഷ് രാജേന്ദ്രൻ, കാർത്തികപ്പള്ളി തഹസീൽദാർ സജീവ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

അമ്പലപ്പുഴ:
കെ.കെ കുഞ്ചുപിളള സ്മാരക ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നിയോജക മണ്ഡലതല ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ. നിർവ്വഹിച്ചു. ജില്ല കളക്ടർ ഹരിത വി കുമാർ അധ്യക്ഷയായി. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശോഭ ബാലൻ, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. ജെ. സൈറസ്,  അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ഹാരിസ്, പുറക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് എ. എസ്. സുദർശനൻ, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി. രമേശൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ ശ്രീജാ രതീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി അനിത, പഞ്ചായത്തംഗങ്ങളായ കെ. മനോജ് കുമാർ, നിഷ മനോജ്, അപർണ്ണ സുരേഷ്, രേഖ രമേശ് തുടങ്ങിയവർ പങ്കെടുത്തു.

ആലപ്പുഴ:
എസ്.ഡി.വി ബോയ്സ് സ്കൂളിൽ നടന്ന ചടങ്ങിൽ മണ്ഡലതല ഉദ്ഘാടനം പി. പി ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു. ആലപ്പുഴ മുൻസിപ്പൽ ചെയർപേഴ്സൺ സൗമ്യ രാജ്, ആര്യാട് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ. ഡി മഹീന്ദ്രൻ, മുൻസിപ്പൽ കൗൺസിലർ കെ. ബാബു, അമ്പലപ്പുഴ തഹസീൽദാർ വി. സി ജയ തുടങ്ങിയവർ പങ്കെടുത്തു.

കുട്ടനാട്:
കരുമാടി കെ.കെ. കുമാരപിള്ള സ്മാരക ഗവ. ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ മണ്ഡലതല ഉദ്ഘാടനം തോമസ് കെ തോമസ് എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ബിനു ഐസക് രാജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.വി. പ്രിയ മുഖ്യപ്രഭാഷണം നടത്തി. ചമ്പക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം. എസ്. ശ്രീകാന്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ ടി. ജി. ജലജ കുമാരി, ഗായത്രി ബി നായർ, എസ്. അജയകുമാർ, തകഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബികാ ഷിബു, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മദൻ ലാൽ, തകഴി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജയചന്ദ്രൻ കലാങ്കേരി, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശശാങ്കൻ, ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു ജയപ്പൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റീനാ മതി കുമാർ, കുട്ടനാട് തഹസീൽദാർ 
എസ്. അൻവർ, മറ്റ് ജനപ്രതിനിധികൾ , ഉദ്യോഗസ്ഥർ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

ചേർത്തല:
ചാരമംഗലം ഗവൺമെന്റ് സംസ്കൃത ഹൈസ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ മുഹമ്മ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നസീമ ടീച്ചർ അധ്യക്ഷത വഹിച്ചു.  മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സ്വപ്ന ഷാബു, ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. ചന്ദ്ര, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.ഡി. വിശ്വനാഥൻ, പഞ്ചായത്ത് അംഗങ്ങളായ ഷെജിമോൾ സജീവ്, ടി.സി.മഹിധരൻ,ചേർത്തല തഹസിൽദാർ കെ.ആർ. മനോജ്, മുഹമ്മ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി.വി.വിനോദ്, കെ. എസ്. ഇ. ബി. ചേർത്തല ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ പി. എ. ആശ, ചേർത്തല സബ് ഡിവിഷൻ അസിസ്റ്റൻറ് എൻജിനീയർ പി. എസ്. അരുൺ, മുഹമ്മ ഇലക്ട്രിക്കൽ സെക്ഷൻ എ.ഇ എ. ഫൈസൽ മറ്റ് ജനപ്രതിനിധികൾ,ഉദ്യോഗസ്ഥർ ,അധ്യാപകർ പി.ടി.എ അംഗങ്ങൾ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

അരൂർ:
പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ  മണ്ഡലതല  ഉദ്ഘാടനം ദലീമ ജോജോ എം. എൽ. എ നിർവഹിച്ചു. തൈക്കാട്ടുശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്  പി. എം പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. എസ് സുധീഷ്, തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. വിശ്വംഭരൻ, പാണാവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ധന്യ സന്തോഷ്, കോടന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി ജയകുമാർ, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date