Skip to main content

കൈനകരി ഇനി മുതൽ വലിച്ചെറിയൽ മുക്ത പഞ്ചായത്ത് 

 പരിസ്ഥിതി ദിനത്തിൽ കൈനകരി ഗ്രാമപഞ്ചായത്തിനെ വലിച്ചെറിയൽ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. തോമസ് കെ തോമസ് എം.എൽ.എയാണ് പ്രഖ്യാപനം നടത്തിയത്.

തുടർന്ന് നടന്ന ഹരിതസഭ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. ഇ.എം.എസ്. കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.സി. പ്രസാദ് അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. എ. പ്രമോദ് പരിസ്ഥിതി സന്ദേശം നൽകി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സന്തോഷ് പട്ടണം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രൂപ്പ് ചർച്ചകൾക്ക് ശേഷമുള്ള ക്രോഡീകരണം പി.ടി. ജോസഫ് നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സബിത മനു ശുചിത്വ മിഷന് റിപ്പോർട്ട് കൈമാറി. ഹരിത സഭയിൽ  വലിച്ചെറിയൽ മുക്ത പ്രതിജ്ഞയെടുത്തു. ഹരിത കർമ്മ സേന അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. സർവീസിൽ നിന്ന് വിരമിച്ച ആരോഗ്യ പ്രവർത്തകരായ സാജു വിശ്വനാഥൻ, ഗ്രേസ് അമ്മ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. 

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീത മിനിൽ കുമാർ,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സി.പി. സജീവൻ  തുടങ്ങിയവർ പങ്കെടുത്തു.

date