Skip to main content

അഡ്വാൻസ്ഡ് ഷോർട്ട് ടൈം കോഴ്സുകളിൽ സീറ്റ് ഒഴിവ്

എ.വി.ടി.എസ് ഗവ: അഡ്വാൻസ്ഡ് ഷോർട്ട് ടൈം കോഴ്സുകളിൽ ഏതാനും സീറ്റിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

ഇലക്ട്രിക്കൽ മെയിന്റനൻസ്, ഡൊമസ്റ്റിക് അപ്ലയൻസസ് മെയിന്റനൻസ്, ടൂൾ ആന്റ് ഡെ മേക്കിംഗ്, ഓട്ടോ കാഡ് ആൻഡ് 3ഡിഎസ് മാക്സ്  (autoCAD and 3ds max) (കമ്പ്യൂട്ടർ എയ്ഡഡ് ഡ്രാഫ്റ്റിംഗ്), അഡ്വാൻസ്ഡ് വെൽഡിംഗ് എന്നീ കോഴ്സുകളിൽ ഒഴിവുള്ള ഏതാനും സീറ്റിലേക്കാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. 

അപേക്ഷകൾ ഐ.ടി.ഐ കളമശ്ശേരി ക്യാമ്പസിൽ പ്രവർത്തിക്കുന്ന എ.വി.ടി.എസിൽ നേരിട്ട് നൽകാം. ഐ.ടി.ഐ ട്രേഡുകൾ (എൻ.ടി.സി ) പാസായവർക്കോ, ഡിപ്ലോമ/ഡിഗ്രിയുള്ളവർക്കോ, മൂന്ന് വർഷത്തെ പ്രാക്ടിക്കൽ പ്രവൃത്തിപരിചയമുള്ളവർക്ക് സ്പോൺസർഷിപ്പോടു കൂടിയോ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0484-2557275, 9847964698 എന്നീ ഫോൺ നമ്പറിൽ ബന്ധപ്പെടുക.

date