Skip to main content

ഏകദിന ക്രാവ് മാഗ ശില്പശാല

 

അസാപ്  കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ നേതൃത്വത്തിൽ  ഏകദിന ക്രാവ് മാഗ ശില്പശാല  സംഘടിപ്പിക്കുന്നു. കളമശ്ശേരി ഗവൺമെന്റ് മെഡിക്കൽ കോളേജിന് എതിർവശത്തുള്ള കമ്മ്യൂണിറ്റി
സ്കിൽ പാർക്കിൽ ജൂൺ 10ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2  വരെയാണ് ശില്പശാല. ദൈനംദിന സാഹചര്യങ്ങളിൽ ഫലപ്രദമായി സ്വയം പരിരക്ഷിക്കുന്നതിന് ആവശ്യമായ കഴിവുകളും മാനസികാവസ്ഥയും
സജ്ജമാക്കുന്നതിനു വേണ്ടിയുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടിയാണ് ക്രാവ് മാഗ. കൊച്ചിയിലെ പ്രമുഖ ക്രാവ് മാഗ പരിശീലകൻ ദീപക് അലക്‌സാണ്ടർ
ക്ലാസ്സ്‌ നയിക്കും. രജിസ്‌ട്രേഷനായി 9495219570 എന്ന നമ്പറിൽ
വാട്ട്‌സ്ആപ്പ് ചെയ്യുക.

date