Skip to main content

ആധാർ പുതുക്കൽ: സൗകര്യങ്ങൾ സജ്ജമെന്ന് ജില്ലാ കളക്ടർ

പൂജ്യം മുതൽ അഞ്ച് വയസ് വരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ്, അഞ്ച് വയസ്, പതിനഞ്ച് വയസ് കഴിഞ്ഞ കുട്ടികളുടെ ബയോമെട്രിക്ക് പുതുക്കൽ, പത്തുവർഷം ആയ ആധാർ കാർഡുകളുടെ ഡോക്യുമെന്റ് അപ്ഡേഷൻ, മൊബൈൽ / ഇ-മെയിൽ അപ്ഡേഷൻ എന്നിവ ആധാർ സേവനം ലഭ്യമായിട്ടുള്ള ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളിൽ ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടറും, അക്ഷയയുടെ ചീഫ് കോർഡിനേറ്ററുമായ ജെറോമിക് ജോർജ് അറിയിച്ചു.

നവജാത ശിശുക്കൾക്ക് വരെ ആധാറിന് എൻറോൾ ചെയ്യാം. പൂജ്യം മുതൽ അഞ്ച് വയസ് വരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്ക് വിവരങ്ങൾ ശേഖരിക്കുന്നില്ല. ആയതിനാൽ 5 മുതൽ 7 വയസ്സിനുള്ളിലും കൂടാതെ 15 മുതൽ 17 വയസ്സിനുമിടയിലുള്ള കുട്ടികൾ നിർബന്ധമായും ബയോമെട്രിക്ക് വിവരങ്ങൾ സൗജന്യമായി പുതുക്കേണ്ടതാണ്. ആധാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുവാൻ ആധാറിൽ മൊബൈൽ നമ്പർ / ഇ-മെയിൽ എന്നിവ നൽകേണ്ടത് അനിവാര്യമാണ്. പത്തുവർഷത്തിന് മുമ്പ് എടുത്ത ആധാർ കാർഡുകളിൽ ഇതുവരെയും യാതൊരു പുതുക്കലും നടത്തിയിട്ടില്ലായെങ്കിൽ തിരിച്ചറിയൽ രേഖകളും, മേൽവിലാസ രേഖകളുമായി ആധാർ സേവനം ലഭ്യമായിട്ടുള്ള ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളിൽ എത്തി ഡോക്യുമെന്റ് അപ്ഡേഷൻ നടത്തണം. മേൽപ്പറഞ്ഞ സേവനങ്ങൾക്ക് എല്ലാം തന്നെ UIDAI നിഷ്കർഷിച്ചിട്ടുള്ള ഫീസ് നൽകേണ്ടതാണ്.

date