Skip to main content

ശ്രീചിത്രാ ഹോമില്‍ പച്ചത്തുരുത്ത്

നവകേരളം കര്‍മ്മപദ്ധതി 2 ന്റെ ഭാഗമായി ഹരിതകേരളം മിഷന്റേയും ശാസ്ത്ര സാഹിത്യ പരിഷത്തിന്റേയും ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനമായ ജൂണ്‍-5ന് ശ്രീചിത്രഹോമിലെ 5 സെന്റ് ഭൂമിയില്‍ ഫലവൃക്ഷതൈ നട്ടുകൊണ്ട് നവകേരളം കര്‍മ്മപദ്ധതി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ടി.എന്‍.സീമ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് ഭവന്‍ യൂണിറ്റ് പ്രസിഡന്റ് ആര്‍. അജയന്‍ അധ്യക്ഷത വഹിച്ചു. ഡോ. ആര്‍.വി.ജി.മേനോന്‍ പരിസ്ഥിതി സന്ദേശം കൈമാറി. ശ്രീചിത്രാ ഹോമിലെ അന്തേവാസികള്‍ക്കായി പതിനായിരം രൂപയുടെ ശാസ്ത്രപുസ്തകങ്ങള്‍ ലൈബ്രറിക്ക് ഡോ. ലളിതാംബിക കൈമാറി. ശ്രീകണ്‌ഠേശ്വരം വാര്‍ഡ് കൌണ്‍സിലര്‍ രാജേന്ദ്രകുമാര്‍, ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ബി. രമേശ്, നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി. അശോക് എന്നിവര്‍ സംസാരിച്ചു.

date