Skip to main content

പൊതുതെളിവെടുപ്പ് ജൂൺ 21ന്

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുൻപാകെ കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ്വൈദ്യുതി ഉപഭോക്താക്കളുടെ അവകാശ ചട്ടം 2020വൈദ്യുതി ഉപഭോക്താക്കളുടെ അവകാശ ഭേദഗതി ചട്ടം2021 എന്നിവയുമായി ബന്ധപ്പെട്ട സപ്‌ളൈകോഡ് 2014സ്റ്റാൻഡേർഡ് ഓഫ് പെർഫോമൻസ് 2015സി.ജി.ആർ.എഫ് 2005റിന്യൂവബിൾ എനർജി 2020 റഗുലേഷൻസ് ഭേദഗതി ചെയ്യുന്നതിനുള്ള പെറ്റീഷൻ (OP No.23/2023) കമ്മീഷൻ മുൻപാകെ 2021 ഒക്ടോബർ 11ന് സമർപ്പിച്ചിട്ടുണ്ട്. പെറ്റീഷൻ കമ്മീഷന്റെ വെബ്‌സൈറ്റിൽ (www.erckerala.org) ലഭ്യമാണ്. ഇതു സംബന്ധിച്ച് പൊതുജനങ്ങളുടെ സൗകാര്യാർത്ഥം നേരിട്ടുള്ള പൊതുതെളിവെടുപ്പ് ജൂൺ 21ന് കമ്മീഷന്റെ തിരുവനന്തപുരത്തുള്ള കോർട്ട് ഹാളിൽ രാവിലെ 11ന് നടത്തും. പൊതുതെളിവെടുപ്പിൽ പൊതുജനങ്ങൾക്ക് പങ്കെടുത്ത് അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാം. കൂടാതെ തപാൽ മുഖേനയുംഇ-മെയിൽ (kserc@erckerala.org) മുഖേനയും അഭിപ്രായങ്ങൾ രേഖപ്പെടുത്താം. അയയ്ക്കുന്ന അഭിപ്രായങ്ങൾ സ്വെക്രട്ടറികേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻകെ.പി.എഫ്.സി ഭവനംസി.വി.രാമൻ പിള്ള റോഡ്വെളളയമ്പലംതിരുവനന്തപുരം 695 010 എന്ന വിലാസത്തിൽ ജൂൺ 6ന്വൈകീട്ട് 5 വരെ സ്വീകരിക്കും എന്ന് സെക്രട്ടറി അറിയിച്ചു.

പി.എൻ.എക്‌സ്. 2568/2023

date