Skip to main content
കാഞ്ഞിരപ്പള്ളി എ.കെ.ജെ. എം. സ്‌കൂൾ കവലയിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി. നിർവഹിക്കുന്നു

ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

കോട്ടയം: കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്‌കൂൾ കവലയിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി. നിർവഹിച്ചു. എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നു നാലുലക്ഷം രൂപ ചിലവഴിച്ചാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.എ. ഷമീർ, സുനിൽ തേനാമക്കൽ, ബിജു ചക്കാല, മഞ്ജു മാത്യു എന്നിവർ പങ്കെടുത്തു.

 

date