Skip to main content

കെ-മാറ്റ് രജിസ്‌ട്രേഷന്‍; അപേക്ഷ ക്ഷണിച്ചു

എം.ബി.എ പ്രവേശനത്തിനുള്ള കെ-മാറ്റ്  ടെസ്റ്റിന് അപേക്ഷ സമര്‍പ്പിക്കാനുള്ള ഹെല്‍പ്പ് ഡസ്‌ക് പുന്നപ്ര കേപ്പ് ക്യാമ്പസ്, ഐ.എം.ടി എം.ബി.എ കോളേജില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജൂണ്‍ 12 വരെ സേവനം ലഭ്യമാണ്. ബിരുദധാരികള്‍ക്കും ബിരുദ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഹെല്‍പ്പ് ഡസ്‌ക് സേവനം ഉപയോഗപ്പെടുത്തി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഐ.എം.ടി പുന്നപ്രയുടെ നേതൃത്വത്തില്‍ സൗജന്യ കെ-മാറ്റ് പരിശീലന ക്ലാസ് നല്‍കും. ഫോണ്‍: 0477 2267602, 9188067601, 9526118960, 9747272045, 9746125234.

date