Skip to main content

വാക്ക് ഇന്‍ ഇന്റര്‍വ്യു

 പട്ടികവര്‍ഗ്ഗ വികസനവകുപ്പിന്റെ കീഴില്‍ കണിയാമ്പറ്റ ചിത്രമൂലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുള്ള കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍ എന്നീ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യു ജൂണ്‍ 13 ന് രാവിലെ 11 ന് എം.ആര്‍.എസില്‍ നടക്കും. കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച്ച രാവിലെ 11 നും ലൈബ്രേറിയന്‍ കൂടിക്കാഴ്ച്ച ഉച്ചയ്ക്ക് 12 നും നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഫോട്ടോ ഐ.ഡി പ്രൂഫ് എന്നിവ സഹിതം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. നിയമനം ലഭിക്കുന്ന ഉദ്യോഗാര്‍ഥി നിര്‍ബന്ധമായും സ്ഥാപനത്തില്‍ താമസിക്കണം. ഫോണ്‍: 04936 284818.

date