Skip to main content

താത്പര്യ പത്രം ക്ഷണിച്ചു

 വിവിധ മത്സര പരീക്ഷാ പരിശീലനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം പദ്ധതിയില്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ് വിഭാഗം പ്രവേശന പരീക്ഷാ പരിശീലനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളെ എംപാനല്‍ ചെയ്യുന്നതിന് താല്‍പര്യപത്രം ക്ഷണിച്ചു. എംപാനല്‍ ചെയ്യപ്പെടുന്ന സ്ഥാപനങ്ങളില്‍ പരിശീലനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം അനുവദിക്കും. വിജ്ഞാപനം, താല്‍പര്യപത്രം സമര്‍പ്പിക്കുന്നതിനുള്ള അപേക്ഷാ ഫോറം എന്നിവ www.bcdd.kerala.gov.inwww.egrantz.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ താല്‍പര്യപത്രം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്-673020 എന്ന വിലാസത്തില്‍ ജൂലൈ 10 നകം ലഭിക്കണം. ഫോണ്‍: 0495 2377786.

date