Skip to main content

എം.ആര്‍.എസില്‍ സീറ്റൊഴിവ്

കണിയാമ്പറ്റ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 6, 7 ക്ലാസുകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് പ്രവേശനം നല്‍കുന്നതിനുള്ള അഭിമുഖം ജൂണ്‍ 8 ന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കും. സ്ഥാപനത്തില്‍ താമസിച്ച് പഠിക്കാന്‍ സന്നദ്ധരും, പ്രവേശനം നേടാനുദ്ധേശിക്കുന്ന അതേ ക്ലാസുകളില്‍ നിലിവില്‍ പഠിച്ചുകൊണ്ടിരിക്കുന്നവരുമായ പട്ടിക വര്‍ഗ വിദ്യാര്‍ത്ഥിനികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. പ്രാക്തന ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥിനികള്‍ക്ക് വരുമാന പരിധി ബാധകമല്ല. നിലവില്‍ പഠിക്കുന്ന സ്‌കൂള്‍ ഹെഡ്മാസ്റ്ററില്‍നിന്നും പഠിക്കുന്ന ക്ലാസ് വ്യക്തമാക്കുന്ന  സാക്ഷ്യപത്രം ഹാജരാക്കണം. ഫോണ്‍: 04936 284818.

date