Skip to main content

പൊന്നാനി നിയോജക മണ്ഡലത്തിലെ തീരസദസ്സ്  ജൂൺ 11 ന് നടക്കും

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ മനസിലാക്കാനും, പരിഹാരങ്ങൾ നിർദ്ദേശിക്കാനുമായി  ഫിഷറീസ് വകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന തീരസദസ്സ് പൊന്നാനിയിൽ ജൂൺ 11 -ന് നടക്കും.

പൊന്നാനി എം.ഇ.എസ് കോളേജിലെ ഇ.കെ ഓഡിറ്റോറിയത്തിൽ

ഉച്ചക്ക് 3 മുതൽ 7 മണി വരെ നടക്കുന്ന പരിപാടിയിൽ ഫിഷറീസ് വകുപ്പ് മന്ത്രി

സജി ചെറിയാൻ, കായിക വകുപ്പ് മന്ത്രി വി. അബ്ദു റഹ്മാൻ, പി. നന്ദകുമാർ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.

അദാലത്തിന്റെ മാതൃകയിലാണ് തീര സദസ് സംഘടിപ്പിക്കുന്നത്. 

പൊന്നാനി നിയോജക മണ്ഡലത്തിലെ പൊന്നാനി നഗരസഭ, വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിലെ തീരദേശ വാസികൾക്കായാണ് തീരസദസ്സ് നടത്തുന്നത്. ഇവയിൽ മത്സ്യത്തൊഴിലാളികളുടെ പ്രാദേശിക പ്രശ്നങ്ങളും, വികസന സാധ്യതകളും വിശകലനം ചെയ്യും. 

പരാതികളുമായി ബന്ധപ്പെട്ട വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. തീരദേശ സദസ്സിന്റെ ഭാഗമായി  മുന്നൊരുക്ക പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിന് വിളിച്ച് ചേർത്ത യോഗത്തിൽ പൊന്നാനി നഗരസഭ ചെയർമാൻ  ശിവദാസ് ആറ്റുപുറം അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടർ ബേബി ഷീജ കോഹൂർ, അസി. ഡയറക്ടർ സുനീർ കൗൺസിലർമാരായ നിഷാദ്, ഷാഫി, രജ്ഞിനി, വെളിയങ്കോട് പഞ്ചായത്ത് അംഗം ഷെരീഫ മുഹമ്മദ്,  ഫിഷറീസ് ഉദ്യോഗസ്ഥരായ അമൃത, സുലൈമാൻ, ശ്രീജേഷ്, മൽസ്യ തൊഴിലാളി സംഘടന പ്രതിനിധികളായ മഷൂദ് ടി.കെ, അബൂബക്കർ പാലക്കൽ, നൗഷാദ്  തുടങ്ങിയർ പങ്കെടുത്തു.

date