Skip to main content

കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍ കോഴ്സുകള്‍

കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ വിവിധ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിങ് ടെക്നിക്സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്നോളജീസ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളായ ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിങ്, വീഡിയോ ആന്റ് ഓഡിയോ എഡിറ്റിങ്, ടി ഡി അനിമേഷന്‍, ത്രീഡി അനിമേഷന്‍, വേഡ് പ്രൊസസിങ് ആന്റ് ഡാറ്റാ എന്‍ട്രി എന്നിവയാണ് കോഴ്സുകള്‍. താല്‍പര്യമുള്ളവര്‍ തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ്സ്റ്റാന്റ് കോംപ്ലക്സിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 0460 2205474, 2954252.

date