Skip to main content

എറണാകുളം മണ്ഡലത്തിലെ വികസന പദ്ധതികൾ: അവലോകന യോഗം ചേർന്നു

 

എറണാകുളം നിയോജക മണ്ഡലത്തിലെ വികസന പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട അവലോകന യോഗം ചേർന്നു. കളക്ടർ എൻ.എസ്.കെ ഉമേഷിന്റെ അധ്യക്ഷതയിൽ ചേർന്ന് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗതത്തിലാക്കാൻ തീരുമാനിച്ചു.

അറ്റ്ലാന്റിസ് റെയിൽവേ മേൽപ്പാലത്തിന്റെ  നിർമ്മാണവുമായി ബന്ധപ്പെട്ട് ആഗസ്റ്റ്‌ മാസം അവസാനത്തോടെയും വടുതല റെയിൽവേ മേൽപ്പാലത്തിന്റെ  നിർമ്മാണവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ മാസത്തോടെയും സ്ഥലം കൈമാറുന്നത് ഉൾപ്പെടെയുള്ള മുഴുവൻ നടപടികളും പൂർത്തിയാക്കാൻ കളക്ടർ നിർദ്ദേശിച്ചു. 

ചേരാനല്ലൂർ -ഏലൂർ ചൗക്ക പാല നിർമ്മാണം, കുമ്പളം - തേവരപ്പാലം നിർമ്മാണം, വടുതല - പേരണ്ടൂർ പാലം നിർമ്മാണം, തമ്മനം - പുല്ലേപ്പടി റോഡ് വികസനം എന്നീ പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുകയും തുടർനടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ എസ്. ബിന്ദു, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തഹസിൽദാർമാരായ ബിനു സെബാസ്റ്റ്യൻ, ബോബി റോസ്, ബേസിൽ എ. കുരുവിള, സോണി ബേബി, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date