Skip to main content

മൃഗപാലകൻ തസ്തികയിൽ ഒഴിവുകൾ

 

ജില്ലയിലെ സർക്കാർ സ്ഥാപനത്തിലെ പ്രൊജക്റ്റിന്റെ ഭാഗമായി നിലവിൽ വന്ന കരാർ അടിസ്ഥാനത്തിലുള്ള മൃഗപാലകൻ തസ്തികയിലുള്ള ഏഴു ഒഴുവുകൾ. 18 നും 41 നും മദ്ധ്യേ പ്രായമുള്ള (നിയമാനുസൃത വയസ്സിളവ് അനുവദനീയം) എഴുത്തും വായനയും അറിയുന്നവർക്കും ശാരീരിക ക്ഷമതയുള്ളവർക്കും അപേക്ഷിക്കാം. നായ പിടിത്തത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനം നൽകുന്ന സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഉദ്യോഗാർഥികൾ ജൂൺ 21 നു മുൻപ് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. ഭിന്നശേഷിക്കാർ അർഹരല്ല.

date