Skip to main content

കോട്ടുവള്ളിയിൽ ഓണപ്പൂക്കൾ വിരിയും

 

കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം ഓണപ്പൂക്കൾ കൃഷി ചെയ്യുവാൻ തീരുമാനിച്ചു.കോട്ടുവള്ളി കൃഷിഭവനിൽ നൂറോളം കർഷകരെ പങ്കെടുപ്പിച്ചുകൊണ്ട് പുഷ്പ്പ കൃഷി പരിശീലന പരിപാടിയും സംഘടിപ്പിച്ചു.പരിശീലന പരിപാടി കോട്ടു വള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷാജി ഉദ്ഘാടനം ചെയ്തു.
          ഗ്രാമപഞ്ചായത്തിലെ 22വാർഡുകളിലായി 50000 തൈകൾ വിതരണം ചെയ്യും. അത്യുൽപ്പാദന ശേഷിയുള്ള ആഫ്രിക്കൻ ചെണ്ടുമല്ലിയുടെ തൈകളാണ് വിതരണം ചെയ്യുന്നത്.ഓണക്കാലത്ത് കേരളത്തിൽ ഓണ പൂക്കൾ എത്തുന്നത് തമിഴ്നാട്ടിൽ നിന്നും , കർണ്ണാടകയിൽ നിന്നുമാണ്. കോട്ടുവള്ളി ഗ്രാമപഞ്ചായത്തിൽ വ്യാവസായികാടിസ്ഥാനത്തിൽ പൂക്കൾ കൃഷിയാരംഭിക്കുന്നതിലൂടെ നമ്മുടെ ഗ്രാമങ്ങളിൽ വിരിയിക്കുന്ന പൂക്കൾ ഉപയോഗിച്ച് അത്തം മുതൽ തിരുവോണം വരെ പൂക്കളമൊരുക്കുവാൻ കഴിയും.   

കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ 22 വാർഡുകളിലായി നൂറോളം കർഷകരാണ് പുഷ്പ്പ കൃഷി ചെയ്യുന്നത്. ഗ്രാമപഞ്ചായത്തിലെ മതസ്ഥാപനങ്ങൾ , വിദ്യാഭ്യാസ സ്ഥാപനങ്ങൾ , സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ അങ്കണങ്ങളിലും പുഷ്പ്പ കൃഷിയാരംഭിക്കും.  ജൂൺ 15 ന് കൃഷിയാരംഭിക്കുന്ന തരത്തിൽ നിലമൊരുക്കൽ പ്രവർത്തനങ്ങൾ പഞ്ചായത്തിൽ പുരോഗമിക്കുകയാണ്.  

  കോട്ടുവള്ളി കൃഷിഓഫീസർ അതുൽ ബി. മണപ്പാടൻ ചെണ്ടുമല്ലി കൃഷിയെക്കുറിച്ച് കർഷകർക്ക് പരിശീലനം നൽകി. പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിജ വിജു, ഗ്രാമപഞ്ചായത്തംഗം ആശ സിന്ദിൽ ,കൃഷി അസിസ്റ്റന്റ്മാരായ എസ്.കെ ഷിനു, എ.എ അനസ്,താജുന്നീസ,
സൗമ്മ്യ,
കാർഷിക വികസന സമിതി അംഗങ്ങളായ വി.ശിവശങ്കരൻ,രാജു ജോസഫ് വാഴുവേലിൽ,കെ.കെ സതീശൻ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

date