Skip to main content

മൂവാറ്റുപുഴ ടൗണ്‍ വികസനം:  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗതത്തിലാക്കാന്‍  സംയുക്ത പരിശോധന 

 

മൂവാറ്റുപുഴ ടൗൺ വികസനത്തിന്റെ ഭാഗമായി നിർമ്മാണ സ്ഥലങ്ങളിൽ വൈദ്യുതി പോസ്റ്റുകളും ട്രാൻസ്ഫോമറുകളുമുൾപ്പെടെയുള്ള അനുബന്ധ ഉപകരണങ്ങൾ മാറ്റി സ്ഥാപിക്കേണ്ട സ്ഥലങ്ങൾ ഉദ്യോഗസ്ഥർ സന്ദർശിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ്   പരിശോധന നടത്തിയത്.

നിലവിലെ വൈദ്യുത ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും പുതിയത് സ്ഥാപിക്കുന്നതിനുമുള്ള ക്രമീകരണങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയിൽ കെ.ആര്‍.എഫ്.ബി.  അസി.എക്സിക്യൂട്ടിവ് എഞ്ചിനിയർ ലക്ഷ്മി ദേവി, അസി. എഞ്ചിനീയർ നിംന ഏലിയാസ്,  കെഎസ്ഇബി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻ.കെ.ഗോപി  എന്നിവർ നേതൃത്വം വഹിച്ചു. 

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതോടെ നഗരത്തില്‍ ഗതാഗതകുരുക്ക് രൂക്ഷമായി. ഇതിന് പരിഹാരമായി മറ്റ് റോഡുകള്‍ ഉപയോഗിക്കേണ്ടിവരും. റോഡുകളില്‍ ആവശ്യമായ അറ്റകൂറ്റ പണികള്‍ പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ട്രാഫിക് ഡ്യൂട്ടിക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കും. വാട്ടര്‍ അതോറിറ്റി ശുദ്ധജലപൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്ന നടപടികള്‍ വേഗത്തിലാക്കുവാനും യോഗത്തിൽ തീരുമാനിച്ചു.

date