Skip to main content

മാലിന്യം തള്ളൽ:  6 കേസുകൾ കൂടി  രജിസ്റ്റർ ചെയ്തു

 

ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പൊലീസ് നടപടി ഊർജിതം. ജില്ലയിൽ തിങ്കളാഴ്ച (ജൂൺ 5) 6 കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പോലീസ് പരിധിയിലെ  ഹാർബർ, മട്ടാഞ്ചേരി, മരട്, എറണാകുളം ടൗൺ നോർത്ത്, കണ്ണമാലി, തൃക്കാക്കര  സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും കേരള പോലീസ് നിയമത്തിലെയും വകുപ്പുകളാണ് കുറ്റക്കാർക്കെതിരെ ചുമത്തിയിരിക്കുന്നത്.

 പൊതുസ്ഥലത്ത് ഭക്ഷ്യ മാലിന്യം തള്ളിയതിന് തൈക്കുടം ബാരിക്സ് ലക്സ് സലൂൺ ഉടമയെ പ്രതിയാക്കി മരട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് ആലപ്പുഴ തണ്ണീർമുക്കം വടക്കേടത്ത് പറമ്പിൽ വീട്ടിൽ അനിത(45)യെ പ്രതിയാക്കി എറണാകുളം ടൗൺ നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് കോട്ടയം മറ്റേക്കര തുണ്ടിയിൽ കരോട്ട് വീട്ടിൽ ടിനു തോമസി(32)നെ പ്രതിയാക്കി ഹാർബർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് ചെല്ലാനം പടവുപുരക്കൽ വീട്ടിൽ പി.വി പയസി(46)നെ പ്രതിയാക്കി കണ്ണമാലി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 മാലിന്യം നിക്ഷേപിച്ചതിന് ഫോർട്ട്കൊച്ചി ചെറുപ്പുള്ളി വീട്ടിൽ സി. എ ജെഫിൻ വർഗീസി(27) നെ പ്രതിയാക്കി മട്ടാഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് ഇടുക്കി ദേവികുളം പയ്യപ്പിള്ളി വീട്ടിൽ റോഷൻ റോയി(21) യെ പ്രതിയാക്കി തൃക്കാക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

date