Skip to main content

തടസ്സം നീങ്ങി; നെൽ വില  ഇതുവരെ വിതരണം ചെയ്തത് 155 കോടി രൂപ

നെല്ലിൻറെ വില കർഷകന് നൽകുന്നതിനുള്ള തടസ്സങ്ങൾ നീങ്ങിയെന്ന് സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമൻ അറിയിച്ചു.  ജൂൺ 7 വരെ 155 കോടി രൂപ വിതരണം ചെയ്തു.

നെല്ലിൻറെ വില കർഷകർക്ക് നൽകുവാൻ കാലതാമസം നേരിട്ടതിനെ തുടർന്ന് സർക്കാർ ഇടപെടലുകളിലൂടെ 700 കോടി രൂപ പി ആർ എസ് വായ്പയായി എസ് ബി ഐ, കാനറ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവ വഴി നൽകാൻ തീരുമാനിച്ചിരുന്നു. ഇതിനായി ബാങ്കുകളുമായി സപ്ലൈകോ ധാരണാപത്രത്തിൽ ഒപ്പിടുകയും ചെയ്തിരുന്നു. തുക വിതരണം ചെയ്യേണ്ട കർഷകരുടെ പൂർണ്ണ വിവരങ്ങൾ സപ്ലൈകോ ബാങ്കുകൾക്ക് ഉടനെ കൈമാറിയെങ്കിലും എസ്ബിഐ, ഫെഡറൽ ബാങ്കുകൾ തുക വിതരണം ചെയ്ത് തുടങ്ങിയിരുന്നില്ല. വായ്പ നൽകുന്നതിനുള്ള സോഫ്റ്റ്‌വെയർ , ബാങ്കുകളിൽ ഡെവലപ്പ് ചെയ്യാനുള്ള സാങ്കേതിക തടസ്സമാണ് കാലതാമസമുണ്ടാകാൻ  കാരണം. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ജൂൺ 6 മുതൽ പിആർഎസ് വായ്പയായി തുകവിതരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 

 

ജൂൺ 7 വരെ കാനറാ ബാങ്ക് വഴി 10955 കർഷകർക്ക്  129 കോടി രൂപയും എസ് ബി ഐ വഴി 125 കർഷകർക്ക് രണ്ട് കോടി രൂപയും, ഫെഡറൽ ബാങ്ക് വഴി 1743 കർഷകർക്ക് 23.65 കോടി രൂപയും വിതരണം ചെയ്തിട്ടുണ്ട്.

date