Skip to main content

സൗജന്യ നീന്തല്‍ പരിശീലനം സമാപിച്ചു

മധ്യവേനല്‍ അവധിക്കാലത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച സൗജന്യ നീന്തല്‍ പരിശീലനം സമാപിച്ചു. സ്വയം രക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 15 കുട്ടികള്‍ക്ക് പരിശീലനം നല്‍കിയത്.

എറണാകുളം സി.ഡബ്ല്യു.സി. ചെയര്‍മാന്‍ കെ.കെ.ഷാജു, ജില്ലാ ശിശുക്ഷേമ സമിതിയുടെ ഉപാധ്യക്ഷന്‍ അരുണ്‍ കുമാര്‍, കേരള സ്പോര്‍ട്‌സ് കൗണ്‍സില്‍ സ്വിമ്മീംഗ് കോച്ച് ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലന പരിപാടി. പരിശീലനം ലഭിച്ച എല്ലാ കുട്ടികള്‍ക്കും രാജഗിരി കോളേജിന്റെ നീന്തല്‍ വിഭാഗത്തില്‍നിന്നും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

date