Skip to main content

ബാലവേല വിരുദ്ധ ദിനം: ജില്ലയില്‍ ബോധവല്‍ക്കരണ  പരിപാടികള്‍ ശക്തമാക്കും 

 

ജൂണ്‍ 12 ബാലവേല വിരുദ്ധ ദിനത്തിനോട് അനുബന്ധിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ ജില്ലയില്‍ ശക്തമാക്കും. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്.ഷാജഹാന്റെ നേതൃത്വത്തില്‍ ബാലവേല വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിലാണ് തീരുമാനം. 

പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ബാലവേല കൂടുതലായി നടക്കുന്ന മേഖലകള്‍ തിരിച്ച് പരിശോധന ശക്തമാക്കും. ഈ പ്രദേശങ്ങളില്‍ ബോധവല്‍ക്കരണം പരിപാടികളും സംഘടിപ്പിക്കും. തൊഴിലിടങ്ങളിലും പരിശോധന ശക്തമാക്കും. 

ബോധവല്‍ക്കരണത്തിന്റെ ഭാഗമായി അപ്പര്‍ പ്രൈമറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചന, ക്വിസ് പ്രോഗ്രാം തുടങ്ങിയ പരിപാടികള്‍ നടക്കും. ബാലവേല വിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഫ്‌ളാഷ് മോബും സംഘടിപ്പിക്കും.

തൊഴിലിടങ്ങളിലും മെട്രോ സ്റ്റേഷനുകളിലും ബാല വേലവിരുദ്ധ ബോധവല്‍ക്കരണ സന്ദേശം ഉള്‍പ്പെടുത്തിക്കൊണ്ട് വിവിധ ഭാഷകളിലുള്ള അനൗണ്‍സ്‌മെന്റുകള്‍ നല്‍കും.

യോഗത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ പി.ജെ വിനോദ് കുമാര്‍, ക്രൈം ബ്രാഞ്ച് എ.സി.പി പയസ് ജോര്‍ജ്, ജില്ലാ ശിശു വികസന ഓഫീസര്‍ കെ.എസ് സിനി, കൊച്ചി ചൈല്‍ഡ് ലൈന്‍ കോ ഓഡിനേറ്റര്‍ ക്രിസ്റ്റിന്‍ ജോസഫ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date