Skip to main content

പ്രവാസി കമ്മീഷൻ യോഗം

        പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ ചെയർപേഴ്സനായി ജസ്റ്റിസ് പി. ഡി. രാജൻ ചുമതലയേറ്റ ശേഷമുള്ള കമ്മീഷന്റെ ആദ്യ യോഗം തിരുവനന്തപുരത്തെ കമ്മീഷൻ ആസ്ഥാനത്തും ചേർന്നു.  അംഗങ്ങളായ പി. എം. ജാബിർ, പീറ്റർ മാത്യു, അഡ്വ. ഗഫൂർ പി. ലില്ലീസ്, കമ്മീഷൻ സെക്രട്ടറി ഫസിൽ എ. എന്നിവർ പങ്കെടുത്തു.  ജില്ലകളിലുടനീളം അദാലത്തുകൾ നടത്തി പ്രവാസികളുടെ വിവിധങ്ങളായ പരാതികൾക്ക് പരിഹാരം കാണുന്നതിനു സത്വര നടപടികൾ സ്വീകരിക്കാൻ കമ്മീഷൻ തീരുമാനിച്ചു.

പി.എൻ.എക്‌സ്. 2586/2023

date