Skip to main content

സരസമ്മയുൾപ്പെടെ അർഹതപ്പെട്ട 11 കുടുംബങ്ങൾക്ക് മുൻഗണനാ കാർഡായി

ചമ്പക്കുളം ഗ്രാമപഞ്ചായത്തിൽ സുമാലയത്തിൽ കെ.എം. സരസമ്മ അദാലത്തിലെത്തിയത് തന്റെ പൊതുവിഭാഗത്തിലുള്ള കാർഡ് ബി.പി.എൽ. ആക്കുന്നതിനുള്ള അപേക്ഷയുമായാണ്. മകനും മരുമകളും രണ്ടുകുട്ടികളും ഉൾപ്പെടുന്നതാണ് കുടുംബം. മകൻറെ ചെറിയ വെൽഡിങ് വർഷോപ്പിലെ പണി മാത്രമാണ് ഏക വരുമാന മാർഗ്ഗം. ഹൃദ്രോഗവും പ്രായാധിക്യവും ഏറെ തളർത്തുന്നതായി പരാതിയിൽ പറയുന്നു. അദാലത്തിലെ പരാതിയുടെ അടിസ്ഥാനത്തിൽ നിജസ്ഥിതി നേരിട്ട് മനസ്സിലാക്കാൻ ഉദ്യോഗസ്ഥർ വീട്ടിലെത്തി പരിശോധിച്ചു. സാമ്പത്തികമായുള്ള പിന്നോക്കാവസ്ഥ മനസ്സിലാക്കി റേഷൻകാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റി നൽകാൻ ഉത്തരവാകുകയായിരുന്നു. 
കാവാലം പഞ്ചായത്തിലെ പിച്ചനാട്ട് വീട്ടിൽ കൃഷ്ണമ്മയുടെ അപേക്ഷയും അദാലത്തിൽ പരിഗണിച്ച് എ.എ.വൈ. വിഭാഗത്തിലേക്ക് മാറ്റി നൽകി. 73 വയസ്സുള്ള അവിവാഹിതയും ഹൃദ്രോഗിയുമാണ് കൃഷ്ണമ്മ. അദാലത്ത് എ.എ.വൈ. കാർഡ് ആക്കണമെന്ന ആവശ്യം അംഗീകരിച്ച് നൽകുകയും ചെയ്തു. 2021 ഒക്ടോബർ മാസം മുതൽ ഇതിനായി ഓഫീസുകൾ കയറിയിറങ്ങുകയായിരുന്നു. ഇത്തരത്തിൽ അദാലത്തിലെ അപേക്ഷ പരിഗണിച്ച് 11 പേർക്ക് മുൻഗണനാ കാർഡ് അനുവദിക്കുകയും കാർഡ് അദാലത്ത് വേദിയിൽ വിതരണം ചെയ്യുകയും ചെയ്തു.

date