Skip to main content
കാലങ്ങളായുള്ള ഭൂമി തർക്കം: പരിഹരിക്കാൻ സമിതി രൂപീകരിച്ച് മന്ത്രി സജി ചെറിയാൻ

കാലങ്ങളായുള്ള ഭൂമി തർക്കം: പരിഹരിക്കാൻ സമിതി രൂപീകരിച്ച് മന്ത്രി സജി ചെറിയാൻ

39 വർഷത്തെ ഭൂമി തർക്കത്തിന് പരിഹാരത്തിനായി തഹസിൽദാറെ കൺവീനറാക്കി സമിതി രൂപീകരിച്ച് മന്ത്രി സജി ചെറിയാൻ. കൈനകരി പഞ്ചായത്ത് ഉലവൻ തറ വീട്ടിൽ വി. കേശവന്റെ ഒരേക്കർ വസ്തുവാണ് സ്വകാര്യ വ്യക്തി കയ്യേറി 39 വർഷമായി ഉപയോഗിക്കുന്നത്. 1982 -ൽ കേശവൻ സ്വകാര്യ വ്യക്തിയിൽ നിന്നും 2000 രൂപ കടം വാങ്ങിയിരുന്നു. എന്നാൽ തുക തിരിച്ചു നൽകാൻ കഴിയാതെ വന്നപ്പോൾ 1984 -ൽ സ്വകാര്യ വ്യക്തി 13,000 രൂപ നൽകി ഭൂമി വാങ്ങാം എന്ന് പറഞ്ഞു, തുടർന്ന് 6000 രൂപ നൽകി.
 
എന്നാൽ പറഞ്ഞുറപ്പിച്ച തുക മുഴുവനായി നൽകിയില്ല. തുടർന്ന് 1984 മുതൽ ഈ ഭൂമിയിൽ സ്വകാര്യ വ്യക്തി കൃഷി ചെയ്ത് വരികയാണ്. അന്യായമായി കൈവശപ്പെടുത്തിയ ഭൂമി തിരിച്ചു ലഭിക്കണമെന്നും 1984 മുതൽ ക്യഷി ചെയ്തതിന്റെ പാട്ട തുക വാങ്ങി നൽകണമെന്നു ഭൂമിയിൽ കൃഷി ഇറക്കാനുള്ള സാഹചര്യവും ഒരുക്കണമെന്ന്  ആവശ്യപ്പെട്ടാണ് വി. കേശവൻ കുട്ടനാട് താലൂക്ക്തല പരാതി പരിഹാര അദാലത്തിലെത്തിയത്. 

പറഞ്ഞുറപ്പിച്ച തുക മുഴുവനായി നൽകാതെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വ്യക്തിയെ കബളിപ്പിച്ചത് ഗൗരവമായി കണക്കിലെടുത്ത മന്ത്രി, കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ,കുട്ടനാട് തഹസിൽദാർ, പുളിങ്കുന്നം എസ്.എച്ച്.ഒ എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു. ഒരാഴ്ചക്കകം സ്വകാര്യ വ്യക്തിയെ വിളിച്ചുവരുത്തി കുട്ടനാട് തഹസിൽദാർ കൺവീനർ ആയിട്ടുള്ള  സമിതി ശാശ്വത പരിഹാരം കാണണമെന്നും നിർദ്ദേശിച്ചു.

date