Skip to main content

മന്ത്രിമാരുടെ കുട്ടനാട് താലൂക്ക്തല പരാതി പരിഹാര അദാലത്ത് : 315 പരാതികൾ പരിഗണിച്ചു - 234 പരാതികൾ തീർപ്പാക്കി

ആലപ്പുഴ: കുട്ടനാട് താലൂക്കിൽ നടന്ന മന്ത്രിമാരുടെ താലൂക്ക് തല പരാതി പരിഹാര അദാലത്തിൽ ഓൺലൈനായി ലഭിച്ച 315 പരാതികളിൽ 234 എണ്ണം തീർപ്പാക്കി.  ഇന്ന് അദാലത്തിൽ വെച്ച് 164 പരാതികൾ തീർപ്പാക്കി. അതത് വകുപ്പ് മേധാവികളുടെ സാന്നിധ്യത്തിൽ കൃഷി മന്ത്രി പി. പ്രസാദും സാംസ്‌കാരിക ഫിഷറീസ് മന്ത്രി സജി ചെറിയാനും നേരിട്ടാണ് പരാതികൾ പരിഗണിച്ചത്. 

പൊതുജനത്തിന് നേരിട്ട് എത്തി പരാതികൾ സമർപ്പിക്കുന്നതിനും അദാലത്തിൽ അവസരമൊരുക്കിയിരുന്നു. പുതിയതായി ലഭിച്ച 805 അപേക്ഷകളിൽ ഒരു മാസത്തിനകം തന്നെ നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

date