Post Category
ക്വാറി ഉല്‍പ്പന്നങ്ങളുടെ വില ഏകീകരിച്ചു
ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ ക്വാറി ഉല്‍പ്പന്നങ്ങളുടെ വില ഏകീകരിക്കാന്‍ തീരുമാനം. സര്‍ക്കാരില്‍ നിന്നും മറ്റൊരു തീരുമാനം വരുന്നതുവരെ ജില്ലയില്‍ എല്ലാ ക്വാറി ഉല്‍പ്പന്നങ്ങള്‍ക്കും 2023 മാര്‍ച്ച് 31 ന് നിലവിലുണ്ടായിരുന്ന വിലയില്‍ നിന്നും 2 രൂപ വര്‍ദ്ധിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.ക്വാറി ഉടമകള്‍, ക്രഷര്‍ ഓണേഴ്സ്, കോണ്ട്രാക്ടര്മാരുടെ വിവിധ സംഘടനാ പ്രതിനിധികള്‍, ട്രേഡ് യൂണിയന് പ്രതിനിധികള്‍, ഡ്രൈവര്‍മാരുടെ സംഘടനാ പ്രതിനിധികള്‍, തൊഴിലാളികളുടെ വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
date
- Log in to post comments