Skip to main content

പ്ലസ് വൺ സ്‌പോർട്‌സ് ക്വാട്ട പ്രവേശനം; രജിസ്‌ട്രേഷൻ, സർട്ടിഫിക്കറ്റ് പരിശോധന ജൂൺ 14 വരെ

കോട്ടയം: പ്ലസ് വൺ 2023-24 അധ്യയന വർഷത്തേയ്ക്കുള്ള    സ്‌പോർട്‌സ് ക്വാട്ട പ്രവേശനത്തിനുള്ള രജിസ്‌ട്രേഷനും സർട്ടിഫിക്കറ്റ് പരിശോധനയും ജൂൺ 14 വരെ നടക്കും. പ്രവേശനം ആഗ്രഹിക്കുന്ന കായിക താരങ്ങൾ ഹയർ സെക്കൻഡറി വെബ്‌സൈറ്റിൽ 'സ്‌പോർട്‌സ് അച്ചീവ്‌മെന്റ് രജിസ്‌ട്രേഷൻ' എന്ന ലിങ്കിൽ കായിക മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്യണം. ഇതിനുശേഷം ലഭിക്കുന്ന പ്രിന്റൗട്ടും അസൽ സ്‌പോർട്‌സ് സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റിന്റെ പകർപ്പുകളും സഹിതം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നേരിട്ട് ഹാജരാകണം. 2021 ഏപ്രിൽ ഒന്നു മുതൽ 2023 മാർച്ച് 31 വരെയുള്ള സർട്ടിഫിക്കറ്റുകൾ മാത്രമേ പരിഗണിക്കൂ. സർട്ടിഫിക്കറ്റുകൾ സ്‌പോർട്‌സ് കൗൺസിലിൽ പരിശോധിച്ച് സ്‌കോർകാർഡ് കൈപ്പറ്റണം. ഓൺലൈനായി അപേക്ഷ സ്‌കൂളിൽ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 15 ആണ്. വിശദവിവരത്തിന് ഫോൺ: 0481-2563825, 8547575248, 9446271892. 

date