Skip to main content

സെക്രട്ടേറിയൽ പ്രാക്റ്റീസ് ഡിപ്ലോമ കോഴ്‌സ് പ്രവേശനം

കോട്ടയം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ ഏറ്റുമാനൂർ ഗവൺമെന്റ് കോമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ദ്വിവത്സര ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്റ്റീസ് കോഴ്‌സിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. രജിസ്‌ട്രേഷൻ ഫീസ് പൊതുവിഭാഗത്തിന് 100 രൂപയും പട്ടികജാതി/വർഗ വിഭാഗത്തിന് 50 രൂപയുമാണ്. അവസാനതീയതി ജൂൺ  30. വിശദവിവരത്തിന് ഫോൺ: 0481-2537676, 9633345535, വെബ്‌സൈറ്റ്: www.polyadmission.org/gci

date