Skip to main content

പൊതുജനങ്ങള്‍ക്കായി കൈറ്റിന്റെ   സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ അധിഷ്ഠിത ഡിടിപി കോഴ്സ്

ലൈസൻസ് നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാൻ കഴിയുന്ന സ്വതന്ത്ര ഡിടിപി സോഫ്റ്റ്‌വെയറിൽ ഓൺലൈൻ പരിശീലനത്തിന് കൈറ്റ് അപേക്ഷ ക്ഷണിച്ചു.  കൈറ്റിന്റെ ഓൺലൈൻ പരിശീലന പ്ലാറ്റ്ഫോം ആയ ‘കൂൾ’ വഴിയാണ് നാലാഴ്ച നീണ്ടുനിൽക്കുന്ന പരിശീലനം.  www.kite.kerala.gov.in എന്ന പോർട്ടലിലൂടെ രജിസ്ട്രേഷൻ നടത്താം.  കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കൈറ്റ് സർട്ടിഫിക്കറ്റ് നൽകും.  2,000/- രൂപയും 18 % ജി.എസ്.ടി – യുമാണ് കോഴ്സ് ഫീ.

ലോഗോകൾ, മാഗസിൻ, ഫോട്ടോ ബുക്ക്, ഡിജിറ്റൽ ബുക്ക് എന്നിവയുടെ ലേ ഔട്ട് നിർമ്മിക്കാനും ഡിസെെന്‍ ചെയ്യാനും സ്ക്രൈബസ് ഉപയോഗിക്കാം‍. ബിസിനസ് കാർഡുകൾ, പോസ്റ്റ്കാർഡുകൾ, ബുക്ക് കവറുകൾ, ഫ്ലൈയറുകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ, ലഘുചിത്രങ്ങൾ എന്നിവ തയ്യാറാക്കാനും‍ സ്‍ക്രൈബസ് കൊണ്ട് സാധിക്കും. വിന്‍ഡോസ് കമ്പ്യൂട്ടറുകളിലും, ലിനക്സ്, ഉബുണ്ടു കമ്പ്യൂട്ടറുകളിലും സ്‍ക്രൈബസ്  പ്രവര്‍ത്തിക്കും.

date