Skip to main content

പ്രൊഡക്ഷൻ അസിസ്‌റ്റന്റുമാരെ ക്ഷണിക്കുന്നു

വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ പ്രതിവാര ടെലിവിഷൻ പരിപാടിയായ പ്രിയകേരളം ,റേഡിയോ പരിപാടിയായ ജനപഥം , ഇൻഫോവീഡിയോകൾ എന്നിവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് പാനൽ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ പ്രൊഡക്ഷൻ അസിസ്‌റ്റന്റുമാർക്കായി അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യത: ജേണലിസത്തിൽ ബിരുദാനന്തര ബിരുദം/ പി ജി ഡിപ്ലോമ , ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം . പ്രായപരിധി 36 വയസ്സ് .പീസ് വർക്ക് അടിസ്ഥാനത്തിലാണ് പ്രതിഫലം നല്കുക.

സി വി അടങ്ങിയ അപേക്ഷകൾ ജൂൺ 25 നു മുൻപായി നേരിട്ടും ഡയറക്ടർ , ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് , സൗത്ത് ബ്ലോക്ക്, സെക്രട്ടറിയേറ്റ് 1 എന്ന വിലാസത്തിലും prdprogrammeproducer@gmail.com എന്ന ഇ മെയിലിലും സ്വീകരിക്കുന്നതാണ് . നേരിട്ടോ തപാലിലോ അപേക്ഷകൾ നൽകുന്നവർ കവറിന് പുറത്ത് പ്രിയകേരളം പ്രൊഡക്ഷൻ അസിസ്റ്റന്റ് / കണ്ടന്റ് ഡെവലപ്പർ എന്ന് രേഖപ്പെടുത്തണം.

date