Skip to main content

കേരളത്തിൽ കാലവർഷമെത്തി

തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ എത്തിയതായി കേന്ദ്രകാലാവസ്ഥാവകുപ്പ്. അറബിക്കടലിന്റെ ശേഷിക്കുന്ന ഭാഗങ്ങളിലേക്ക് കൂടി കാലവർഷം വ്യാപിച്ചു. മധ്യ അറബിക്കടലിന്റെ ചില ഭാഗങ്ങളിലും  ലക്ഷദ്വീപ് മേഖലയുടെ മുഴുവൻ ഭാഗങ്ങളിലും കേരളത്തിന്റെ ഭൂരിഭാഗം  മേഖലയിലും (തിരുവനന്തപുരം മുതൽ കണ്ണൂർ വരെ), തെക്കൻ തമിഴ്‌നാടിന്റെ മിക്ക ഭാഗങ്ങളിലും കൊമോറിൻ പ്രദേശം, ഗൾഫ് ഓഫ് മാന്നാർ, തെക്കുപടിഞ്ഞാറൻ, മധ്യ, വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങളിലും കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ കാസർഗോഡ് ജില്ലയിൽ കൂടി കാലവർഷം എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

date