Skip to main content

സൗജന്യ പഠനോപകരണ കിറ്റ് വിതരണം

        കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സൗജന്യമായി പഠനോപകരണ കിറ്റ് വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ ഒമ്പതിനു വൈകിട്ട് അഞ്ചിനു തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടക്കും. തൊഴിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. മോട്ടോർ മേഖലയിലെ ട്രേഡ് യൂണിയൻ നേതാക്കൾ, ബോർഡ് ഡയറക്ടർമാർ തുടങ്ങിയവർ പങ്കെടുക്കും.

പി.എൻ.എക്‌സ്. 2600/2023

date