Skip to main content

അതിഥി അധ്യാപക നിയമനം

തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ 2023-24 അധ്യയന വര്‍ഷത്തേക്ക് അറബിക് വിഷയത്തില്‍ അതിഥി അധ്യാപക നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജൂണ്‍ 13 ന് രാവിലെ 10 മണിക്ക് നടക്കും. ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക്, യു.ജി.സി നെറ്റ് എന്നിവയാണ് യോഗ്യത. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. താല്‍പര്യമുളളവര്‍ അസ്സല്‍ രേഖകള്‍ സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ  ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04902346027.
 

date