Skip to main content

പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട രജിസ്‌ട്രേഷന്‍ ആരംഭിച്ചു

2023-2024 അധ്യയന വര്‍ഷത്തേക്കുള്ള പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട രജിസ്‌ട്രേഷനും വെരിഫിക്കേഷനും ആരംഭിച്ചു. പ്ലസ് വണ്‍ സ്‌പോര്‍ട്‌സ ്ക്വാട്ട രജിസ്‌ട്രേഷന്‍ നടത്തുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ www.sports.hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയതിനുശേഷം ലഭിക്കുന്ന ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ പകര്‍പ്പ്, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റിന്റെ സ്‌കാന്‍ ചെയ്ത കോപ്പി എന്നിവ നേരിട്ടോ sportsidukki23@gmail.com എന്ന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ മെയില്‍ ഐഡിയിലേക്കോ അയക്കേണ്ടതാണ്. 2021 ഏപ്രില്‍ 1 മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ് പ്രവേശനത്തിന് പരിഗണിക്കുന്നത്. സ്‌കൂള്‍തല മത്സരങ്ങള്‍ക്ക് പുറമേ സംസ്ഥാന/ജില്ലാ അംഗീകൃത സ്‌പോര്‍ട്‌സ് അസോസിയേഷന്‍ നടത്തുന്ന മത്സരങ്ങളിലെ സര്‍ട്ടിഫിക്കറ്റുകളില്‍ ബന്ധപ്പെട്ട സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഒബ്‌സര്‍വറുടെ ഒപ്പ് നിര്‍ബന്ധമാണ്. സ്‌പോര്‍ട്‌സ് മികവ് രജിസ്‌ട്രേഷനും വെരിഫിക്കേഷനുമുള്ള അവസാന തീയതി ജൂണ്‍ 14 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9496184765, 9895112027, 04862-232499.

date