Skip to main content

സ്‌നേഹായാനം പദ്ധതി; രണ്ട് അമ്മമാര്‍ക്ക് ഇന്ന് ഇലക്ട്രിക്ക് ഓട്ടോ കൈമാറും

നാഷണല്‍ ട്രസ്റ്റ് നിയമത്തിന്റെ പരിധിയില്‍ വരുന്ന ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി എന്നിവ ബാധിച്ചവരുടെ നിര്‍ദ്ധനരായ അമ്മമാര്‍ക്ക് വരുമാന മാര്‍ഗം ഉറപ്പാക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സ്‌നേഹയാനം പദ്ധതിയുടെ താക്കോല്‍ ദാനം ഇന്ന് (ജൂണ്‍ 09) നടക്കും. ഗുണഭോക്താക്കള്‍ക്ക് സൗജന്യമായി ഇലക്ട്രിക്ക് ഓട്ടോയാണ് നല്‍കുക. അയ്യപ്പന്‍കോവില്‍ വലിയകരോട്ടു സ്വദേശി ആന്‍സി കെ സി, രാജപുരം ഭൂമിയാംകണ്ടം സ്വദേശി പൗളി ബെന്നി എന്നിവര്‍ക്ക് ഉച്ചകഴിഞ്ഞു 2.30 ന് കളക്ട്രേറ്റില്‍ നടക്കുന്ന ചടങ്ങില്‍ ഓട്ടോയുടെ താക്കോല്‍ കൈമാറും. പദ്ധതിയുടെ ഭാഗമായി ഒരു ജില്ലയില്‍ രണ്ട് ഇലക്ട്രിക്ക് ഓട്ടോയാണ് വിതരണം ചെയ്യുക.

date