Skip to main content

കൈറ്റിന്റെ  സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിത ഓൺലൈൻ ഡിടിപി കോഴ്‌സ്

ലൈസൻസ് നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാൻ കഴിയുന്ന സ്‌ക്രൈബസ് സ്വതന്ത്ര ഡിടിപി സോഫ്റ്റ്‌വെയറിൽ ഓൺലൈൻ പരിശീലനത്തിന് കൈറ്റ് അപേക്ഷ ക്ഷണിച്ചു. കൈറ്റിന്റെ ഓൺലൈൻ പരിശീലന പ്ലാറ്റ്‌ഫോം ആയ 'കൂൾവഴിയാണ് നാലാഴ്ച നീണ്ടുനിൽക്കുന്ന പരിശീലനം.  www.kite.kerala.gov.in എന്ന പോർട്ടലിലൂടെ രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കൈറ്റ് സർട്ടിഫിക്കറ്റ് നൽകും. 2000/- രൂപയും 18% ജി.എസ്.ടി-യുമാണ് കോഴ്‌സ് ഫീ. 

        ലോഗോകൾമാഗസിൻഫോട്ടോ ബുക്ക്ഡിജിറ്റൽ ബുക്ക് എന്നിവയുടെ ലേ ഔട്ട് നിർമ്മിക്കാനും ഡിസൈൻ ചെയ്യാനും സ്‌ക്രൈബസ് ഉപയോഗിക്കാം. ബിസിനസ് കാർഡുകൾപോസ്റ്റ്കാർഡുകൾബുക്ക് കവറുകൾഫ്‌ലൈയറുകൾസോഷ്യൽ മീഡിയ പോസ്റ്റുകൾലഘുചിത്രങ്ങൾ എന്നിവ തയ്യാറാക്കാനും കൊണ്ട് സാധിക്കും. വരകൾക്കും അക്ഷരങ്ങൾക്കും വെക്ടർ ഗുണമേന്മയുള്ളതുകൊണ്ടുതന്നെ പ്രിന്റിംഗിലോകാഴ്ചയിലോ  പ്രശ്‌നങ്ങൾ ഉണ്ടാവില്ല. വിൻഡോസ് കമ്പ്യൂട്ടറുകളിലുംലിനക്‌സ്ഉബുണ്ടു കമ്പ്യൂട്ടറുകളിലും സ്‌ക്രൈബസ് നന്നായി പ്രവർത്തിക്കും.  ഇൻസ്റ്റാൾ ചെയ്യാതെ ഉപയോഗിക്കാവുന്ന പോർട്ടബിൾ സോഫ്റ്റ്‌വെയറും ലഭ്യമാണ്. ഡിസൈനിങ് അഭിരുചിയുള്ളവർക്ക് അനന്ത സാധ്യതകളാണ് സ്‌ക്രൈബസ് നൽകുന്നത്. 

പി.എൻ.എക്‌സ്. 2602/2023

 

date